Metallic bond
ലോഹബന്ധനം.
ലോഹ ആറ്റങ്ങള്‍ക്ക് അവയിലെ സംയോജക ഇലക്‌ട്രാണുകള്‍ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളാകുവാനുള്ള പ്രവണത കൂടുതലാണ്. ആറ്റങ്ങള്‍ തമ്മില്‍ സഹസംയോജക ബന്ധനങ്ങളുണ്ടാക്കുവാന്‍ വേണ്ടത്ര സംയോജക ഇലക്‌ട്രാണുകള്‍ ലോഹ ആറ്റങ്ങളില്‍ ഇല്ല. ഉദാഹരണമായി ലിഥിയത്തിന്റെ ലോഹലാറ്റിസ് ശ്രദ്ധിക്കുക. അതിനാല്‍ സ്വതന്ത്ര സംയോജക ഇലക്‌ട്രാണുകള്‍ സൃഷ്‌ടിക്കുന്ന ഋണചാര്‍ജുകളുടെ പശ്ചാത്തലത്തില്‍ ധന അയോണുകള്‍ വിതരണം ചെയ്യപ്പെട്ട അവസ്ഥയിലാണ് ലോഹങ്ങള്‍. ഈ ഇലക്‌ട്രാണ്‍ പശ്ചാത്തലവും അയോണുകളും തമ്മിലുള്ള വിദ്യുത് ആകര്‍ഷണമാണ് ലോഹബന്ധനം.
Share This Article