Metastable state

മിതസ്ഥായി അവസ്ഥ

അര്‍ധസ്ഥിരാവസ്ഥ. ആറ്റം, തന്മാത്ര ഇവയ്‌ക്ക്‌ സ്ഥിരതയുള്ള തറനിലയും (ഏറ്റവും താഴ്‌ന്ന ഊര്‍ജാവസ്ഥ) അല്‍പ്പായുസ്സുള്ള അനേകം ഉത്തേജിതാവസ്ഥകളും ഉണ്ടാകും. ചില ഉത്തേജിതാവസ്ഥകളുടെ ആയുസ്സ്‌ സാധാരണയിലും കൂടുതലാണെങ്കില്‍ അവയെ മിതസ്ഥായി അവസ്ഥ എന്നു പറയും. ഉദാ: ക്രാമിയം ആറ്റത്തിന്‌ 10 -8 സെ. അര്‍ധായുസ്സുള്ള സാധാരണ ഉത്തേജിതാവസ്ഥകളും 10 -3 സെ. അര്‍ധായുസ്സുള്ള അര്‍ധസ്ഥിരാവസ്ഥയുമുണ്ട്‌. റൂബിലേസര്‍ നിര്‍മിക്കാന്‍ ഇതുപയോഗിക്കുന്നു.

Category: None

Subject: None

345

Share This Article
Print Friendly and PDF