Mitochondrion

മൈറ്റോകോണ്‍ഡ്രിയോണ്‍.

യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന ഒരിനം സൂക്ഷ്‌മാംഗം. രണ്ടുസ്‌തരങ്ങളുള്ള ഈ സൂക്ഷ്‌മാംഗത്തിന്റെ ഉള്‍ഭാഗത്തിന്‌ മാട്രിക്‌സ്‌ എന്നു പറയും. ഇതിലേക്ക്‌ ഉന്തി നില്‍ക്കുന്ന വിരല്‍ പോലുള്ള ഭാഗങ്ങള്‍ക്ക്‌ ക്രിസ്റ്റകളെന്നാണ്‌ പേര്‌. കോശങ്ങളിലെ ഊര്‍ജോത്‌പാദന കേന്ദ്രങ്ങളാണ്‌ ഇവ. ഇതിനുപുറമേ കോശദ്രവ്യത്തിലെ കാത്സ്യം അയോണുകളെ നിയന്ത്രിക്കുന്നതിലും മൈറ്റോകോണ്‍ഡ്രിയോണുകള്‍ക്ക്‌ പങ്കുണ്ട്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF