Molecular formula

തന്മാത്രാസൂത്രം.

ഒരു തന്മാത്രയുടെ താഴെപറയുന്ന വസ്‌തുതകളെ പ്രതിനിധാനം ചെയ്യുന്ന ഒരു രാസസൂത്രം. 1. പദാര്‍ത്ഥത്തില്‍ ഏതെല്ലാം മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു. 2. ഘടകമൂലകങ്ങളുടെ എത്ര ആറ്റങ്ങള്‍ വീതം ഉണ്ടെന്ന്‌ കാണിക്കുന്നു. 3. പദാര്‍ത്ഥത്തിന്റെ ഒരു തന്മാത്രയെ പ്രതിനിധീകരിക്കുന്നു. 4. ഘടകപദാര്‍ത്ഥത്തില്‍ ഘടകമൂലകങ്ങളുടെ ദ്രവ്യമാനത്തിന്റെ അനുപാതം എങ്ങനെയെന്നു കാണിക്കുന്നു. 5. ഒരു തന്മാത്രാസൂത്രം. പദാര്‍ത്ഥത്തിന്റെ ഒരു ഗ്രാം തന്മാത്രാഭാരത്തെ അഥവാ ഒരു മോളിനെ പ്രതിനിധീകരിക്കുന്നു. ഉദാ: വെള്ളത്തിന്റെ തന്മാത്രാസൂത്രം H2O.

Category: None

Subject: None

278

Share This Article
Print Friendly and PDF