Packing fraction

സങ്കുലന അംശം.

Z പ്രാട്ടോണുകളും N ന്യൂട്രാണുകളും ചേര്‍ന്ന്‌ ആറ്റമിക ഭാരം A=Z+N ഉള്ള ഒരു അണുകേന്ദ്രമുണ്ടാകുമ്പോള്‍ അതിന്റെ ദ്രവ്യമാനം M, പ്രാട്ടോണുകളുടെയും ന്യൂട്രാണുകളുടെയും കൂടി മൊത്തം ദ്രവ്യമാനത്തിലും കുറവായിരിക്കും. ഈ കുറവിനെ ദ്രവ്യമാനപ്പിശക്‌ ( mass defect) എന്നു പറയുന്നു. ദ്രവ്യമാനപ്പിശക്‌ Δm=(Zmp+Nmn)-M. ഇത്രയും ദ്രവ്യമാനം ഊര്‍ജമായി ഉത്സര്‍ജിക്കപ്പെടുകയാണ്‌. ഓരോ അണുകേന്ദ്ര കണത്തിന്റെയും ശരാശരി ദ്രവ്യമാന നഷ്‌ടത്തെയാണ്‌ സങ്കുലനാംശം സൂചിപ്പിക്കുന്നത്‌. സങ്കുലനാംശം f= Δm = -Δm Z+N A (-ചിഹ്നം നഷ്‌ടം സൂചിപ്പിക്കുന്നു). സങ്കുലനാംശം എത്രകണ്ട്‌ ഋണം ആകുന്നോ അത്രകണ്ട്‌ അണുകേന്ദ്ര സുസ്ഥിരത കൂടുതലായിരിക്കും. ദ്രവ്യമാനപ്പിശകിന്‌ തത്തുല്യമായ ഊര്‍ജനഷ്‌ടത്തെ അണുകേന്ദ്രത്തിന്റെ ബന്ധന ഊര്‍ജം ( binding energy) എന്നു പറയുന്നു. B.E=Δm.c2

Category: None

Subject: None

324

Share This Article
Print Friendly and PDF