Pauli’s Exclusion Principle.
പളൗിയുടെ അപവര്‍ജന നിയമം.
ഫെര്‍മിയോണുകള്‍ക്കു മാത്രം ബാധകമായ ക്വാണ്ടം നിയമം. 1925 ല്‍ വോള്‍ഫ് ഗാംഗ് പളൗി അവതരിപ്പിച്ചു. ഒരു വ്യവസ്ഥയില്‍ ഒരേ ക്വാണ്ടം അവസ്ഥയില്‍ ഒന്നിലേറെ കണങ്ങള്‍ക്ക് സ്ഥിതി ചെയ്യാനാവില്ല എന്ന തത്ത്വം. ക്വാണ്ടം നമ്പറുകളില്‍ ഒന്നെങ്കിലും വ്യത്യസ്‌തമായിരിക്കണം. ഉദാ: ഹൈഡ്രജന്‍ അണുവിന്റെ തറനിലയില്‍ വിപരീത സ്‌പിന്‍ ഉള്ള രണ്ട് ഇലക്‌ട്രാണുകള്‍ മാത്രമേ ഉള്‍ക്കൊള്ളാനാകൂ; ഒരു ഹാഡ്രാണില്‍ 3 വ്യത്യസ്‌ത വര്‍ണ ക്വാര്‍ക്കുകളേ അനുവദനീയമായുള്ളൂ.
Share This Article