Prokaryote

പ്രൊകാരിയോട്ട്‌.

ജനിതക പദാര്‍ത്ഥം കോശമര്‍മ്മ സ്‌തരത്താല്‍ ആവരണം ചെയ്യപ്പെടാതെ കോശദ്രവ്യത്തില്‍ സ്വതന്ത്രമായി സ്ഥിതി ചെയ്യുന്ന തരം ജീവികള്‍. DNA സ്ഥിതിചെയ്യുന്ന കോശദ്രവ്യഭാഗത്തിന്‌ ന്യൂക്ലിയോയ്‌ഡ്‌ എന്നു പറയുന്നു. ഇവയുടെ കോശദ്രവ്യത്തില്‍ സ്‌തരവ്യൂഹങ്ങളോ മറ്റു സൂക്ഷ്‌മാംഗങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ക്രമഭംഗം, ഊനഭംഗം എന്നീ കോശവിഭജന പ്രക്രിയകളുമില്ല. ബാക്‌റ്റീരിയങ്ങളും നീല, പച്ച ആല്‍ഗകളുമാണ്‌ ഇതില്‍പ്പെട്ട ജീവികള്‍. ജീവലോകത്തെ അടിസ്ഥാനപരമായി പ്രാക്കാരിയോട്ടുകള്‍, യൂക്കാരിയോട്ടുകള്‍ എന്ന്‌ രണ്ടായി തരം തിരിച്ചിരിക്കുന്നു.

Category: None

Subject: None

111

Share This Article
Print Friendly and PDF