Quantum Chromo Dynamics (QCD)

ക്വാണ്ടം വര്‍ണഗതികം.

സുശക്തബലം വഴിയുള്ള പ്രതിപ്രവര്‍ത്തനങ്ങളെ വിശദമാക്കുന്ന ക്വാണ്ടം സിദ്ധാന്തം. ആറ്‌ രുചികള്‍ അഥവാ ഗന്ധങ്ങളും ( flavours) ഓരോന്നിനും മൂന്ന്‌ വീതം വര്‍ണങ്ങളും - അങ്ങനെ 18 ഇനം ക്വാര്‍ക്കുകള്‍ ആണ്‌ എല്ലാ ഹാഡ്രാണുകളുടെയും അടിസ്ഥാനഘടകങ്ങള്‍. ക്വാര്‍ക്കുകള്‍ അന്യോന്യം പ്രതിപ്രവര്‍ത്തിക്കുന്നത്‌ എട്ട്‌ തരം വര്‍ണഗ്ലൂഓണുകള്‍ കൈമാറിക്കൊണ്ടാണ്‌. ഇതിന്റെ വിശദാംശങ്ങളാണ്‌ QCD കൈകാര്യം ചെയ്യുന്നത്‌ (ഗന്ധം, വര്‍ണം ഇവ ക്വാണ്ടം നമ്പറുകളാണ്‌).

Category: None

Subject: None

263

Share This Article
Print Friendly and PDF