Quark confinement
ക്വാര്‍ക്ക് ബന്ധനം.
സ്വതന്ത്ര ക്വാര്‍ക്കുകള്‍ സൃഷ്‌ടിക്കാനാകില്ല എന്ന പരികല്‍പ്പന. രണ്ട് ഹാഡ്രാണുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അവയിലെ ക്വാര്‍ക്കുകളെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. പരസ്‌പരം അകലും തോറും ബന്ധന ബലം കൂടുക എന്നതാണ് ക്വാര്‍ക്കുകളുടെ സവിശേഷത. ഇതിനെ അനന്തസ്‌പര്‍ശ സ്വാതന്ത്യ്രം ( asymptotic freedom) എന്നു വിളിക്കാം. ഇക്കാരണത്താല്‍ എത്ര പ്രബലമായി കൂട്ടിയിടിച്ചാലും ക്വാര്‍ക്കുകളെ സ്വതന്ത്രമാക്കാനാകില്ല. പകരം, കൂട്ടിയിടിയുടെ ഊര്‍ജം പുതിയ ക്വാര്‍ക്ക്-പ്രതിക്വാര്‍ക്ക് ദ്വയങ്ങള്‍ക്ക് ജന്മം നല്‍കുകയും അവ ചേര്‍ന്ന് പുതിയ കണങ്ങള്‍ (ഉദാ: പൈമെസോണ്‍, പ്രാട്ടോണ്‍ മുതലായവ) ഉണ്ടാവുകയും ആണ് ചെയ്യുക.
Share This Article