Parity

പാരിറ്റി

1.(math) പാരിറ്റി. രണ്ടുകൊണ്ട്‌ പൂര്‍ണമായി ഹരിക്കാവുന്ന സംഖ്യകളുടെ പാരിറ്റി യുഗ്മം എന്നും ഹരിച്ചാല്‍ ശിഷ്‌ടം വരുമെങ്കില്‍ പാരിറ്റി വിഷമം എന്നും പറയും. പൊതുവേ യുഗ്മം ={2k:k∈z} വിഷമം ={2k+1:k∈z} 2. (phys) ഒരു തരംഗഫലനത്തിന്റെ ( wave function) സ്ഥലീയ നിര്‍ദേശാങ്കങ്ങളുടെയെല്ലാം ദിശ വിപരീതമാക്കിയാല്‍ തരംഗഫലനം എങ്ങനെ പെരുമാറും എന്നു സൂചിപ്പിക്കുന്ന സമമിതി. സൂചകം p.ψ( x, y, z) =ψ(-x, -y, -z)എങ്കില്‍ P = +1; പാരിറ്റി പോസിറ്റീവ്‌ അഥവാ യുഗ്മം ആണെന്നു പറയും; ψ( x, y, z) = -ψ (-x, - y, -z) എങ്കില്‍ P = -1, പാരിറ്റി നെഗറ്റീവ്‌ അഥവാ വിഷമം ആണ്‌. പാരിറ്റി സംരക്ഷണം കണഭൗതികത്തിലെ പ്രധാനപ്പെട്ട ഒരാശയമാണ്‌. അശക്തബലം വഴിയുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ പാരിറ്റി സംരക്ഷിക്കപ്പെടണമെന്നില്ല. ടി.ഡി.ലീ, സി.എന്‍.യാംഗ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ പ്രവചനവും 1956ല്‍ സി.എസ്‌.വു നടത്തിയ പരീക്ഷണവും ഇതു ശരിയെന്നു തെളിയിച്ചു. ഈ ഫലം പാരിറ്റിഭഞ്‌ജനം ( parity violation) എന്ന പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

312

Share This Article
Print Friendly and PDF