Quartz clock

ക്വാര്‍ട്‌സ്‌ ക്ലോക്ക്‌.

ക്വാര്‍ട്‌സ്‌ ക്രിസ്റ്റലിന്റെ മര്‍ദവൈദ്യുതി പ്രഭാവം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ക്ലോക്ക്‌. ഒരു വൈദ്യുത ദോലകപരിപഥത്തിലെ ഘടകമായി ക്രിസ്റ്റല്‍ ഉപയോഗിക്കപ്പെടുന്നു. ക്രിസ്റ്റലിന്റെ കമ്പനാവൃത്തിയിലാണ്‌ ഈ പരിപഥം ദോലനം ചെയ്യുന്നത്‌. മര്‍ദ്ദക വൈദ്യുത പ്രഭാവം കാണിക്കുന്നു എന്നതാണ്‌ ക്വാര്‍ട്‌സിന്റെ സവിശേഷത. നിശ്ചിത ഇടവേളകളില്‍ ഉള്ള കൃത്യമായ വൈദ്യുത സ്‌പന്ദനങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ഈ പ്രഭാവം ക്വാര്‍ട്‌സ്‌ ക്രിസ്റ്റലിനെ സഹായിക്കുന്നു. ഈ സ്‌പന്ദനങ്ങളാണ്‌ പിന്നീട്‌ മണിക്കൂര്‍, മിനിട്ട്‌ സൂചികളെ ചലിപ്പിക്കുന്നത്‌.

Category: None

Subject: None

330

Share This Article
Print Friendly and PDF