Reynolds number

റെയ്‌നോള്‍ഡ്‌സ്‌ സംഖ്യ (Re).

ഒരു കുഴലിലൂടെയുള്ള ദ്രവത്തിന്റെ ഒഴുക്കിന്റെ സ്വഭാവം സൂചിപ്പിക്കാന്‍ ദ്രവഗതികത്തില്‍ ഉപയോഗിക്കുന്ന സ്ഥിരാങ്കം. ഇത്‌ ഒരു വിമരഹിത ( dimension less) സംഖ്യയാണ്‌. Re = Vρl/η, V ദ്രവത്തിന്റെ പ്രവാഹ വേഗത, ρ- അതിന്റെ സാന്ദ്രത, l - പ്രസക്തമായ വലുപ്പം (ഉദാ: ട്യൂബിന്റെ വ്യാസം), η-ദ്രവത്തിന്റെ ശ്യാനതാഗുണാങ്കം ( Coefficient of Viscosity). ഒരേ വ്യാസമുള്ള ഒരു നേര്‍കുഴലില്‍ Re < 2000 ആണെങ്കില്‍ ഒഴുക്ക്‌ സ്ഥരിതം ( Laminar) ആയിരിക്കുമെന്നും Re > 3000 ആണെങ്കില്‍ വിക്ഷുബ്ധം ( Turbulent) ആയിരിക്കുമെന്നും കണക്കാക്കുന്നു. ഓസ്‌ബോണ്‍ റെയ്‌നോള്‍ഡ്‌സിന്റെ (1842-1912) പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

444

Share This Article
Print Friendly and PDF