Sarcomere

സാര്‍കോമിയര്‍.

രേഖിതപേശികളിലെ സൂക്ഷ്‌മ നാരുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന സങ്കോചനമേഖലകള്‍. A, H, I, Z എന്നീ ഉപമേഖലകള്‍ ചേര്‍ന്നതാണ്‌ ഒരു സാര്‍കോമിയര്‍. ഇവയില്‍ A ബാന്‍ഡ്‌ ആണ്‌ സാര്‍കോമിയറിന്റെ മധ്യഭാഗം. ഇതില്‍ കനമുള്ള മയോസിന്‍ തന്തുക്കളാണുള്ളത്‌. A ബന്‍ഡിന്റെ ഇരുവശത്തും കനം കുറഞ്ഞ ആക്‌ടിന്‍ തന്തുക്കള്‍ അടങ്ങിയിട്ടുള്ള I ബാന്‍ഡുകള്‍ ഉണ്ട്‌. A ബാന്‍ഡിലെ മയോസിന്‍ തന്തുക്കളും I ബാന്‍ഡിലെ ആക്‌ടിന്‍ തന്തുക്കളും തമ്മില്‍ അതിവ്യാപനം ചെയ്‌തിരിക്കുന്ന ഭാഗമാണ്‌ H ബാന്‍ഡ്‌. ഒരു സാര്‍കോമിയറിനെ അടുത്ത സാര്‍കോമിയറില്‍ നിന്നു വേര്‍തിരിക്കുന്ന രേഖയ്‌ക്ക്‌ Z രേഖ എന്നു പറയുന്നു.

Category: None

Subject: None

401

Share This Article
Print Friendly and PDF