Seebeck effect

സീബെക്ക്‌ പ്രഭാവം.

രണ്ടു വ്യത്യസ്‌ത ലോഹങ്ങള്‍ ചേര്‍ത്തു നിര്‍മിച്ച ഒരു പരിപഥത്തിന്റെ സന്ധികള്‍ വ്യത്യസ്‌ത താപനിലകളില്‍ നിലനിര്‍ത്തിയാല്‍ പരിപഥത്തില്‍ വിദ്യുത്‌ ചാലകബലം ( emf) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസം. ചാലകബലത്തിന്റെ പരിമാണം ലോഹങ്ങളുടെ സ്വഭാവത്തെയും താപനിലയിലെ വ്യത്യാസത്തെയും ആശ്രയിച്ചിരിക്കും. താപനില കൃത്യതയോടെ അളക്കാന്‍ സഹായിക്കുന്ന തെര്‍മോകപ്പിള്‍ പ്രവര്‍ത്തിക്കുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. തോമസ്‌ സീബെക്കിന്റെ (1770-1831) പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF