Shadow

നിഴല്‍.

ഒരു പ്രതലത്തിലേക്കുവരുന്ന പ്രകാശത്തെ, ഇടയ്‌ക്കുവച്ച്‌ ഒരു വസ്‌തു തടസ്സപ്പെടുത്തുന്നതിന്റെ ഫലമായി പ്രതലത്തിലുണ്ടാകുന്ന ഇരുണ്ട ഭാഗം. തടസ്സവസ്‌തുവിനേക്കാള്‍ വളരെ ചെറിയതാണ്‌ പ്രകാശ സ്രാതസ്സെങ്കില്‍ (ബിന്ദു സ്രാതസ്സ്‌), നിഴലിന്‌ വ്യക്തമായ അതിര്‍രേഖയുണ്ടാവും. സ്രാതസ്സിന്‌ ഗണ്യമായ വലുപ്പമുണ്ടെങ്കില്‍ നിഴലിന്‌ രണ്ടു ഭാഗങ്ങളുണ്ടാവും. ഒന്ന്‌: പൂര്‍ണമായ നിഴല്‍, ഇതിന്‌ പ്രച്ഛായ ( umbra) എന്നു പറയുന്നു. രണ്ട്‌: അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം, ഇതിന്‌ ഉപച്ഛായ ( penumbra) എന്നു പറയുന്നു.

Category: None

Subject: None

274

Share This Article
Print Friendly and PDF