Shell

ഷെല്‍

കക്ഷ്യ. ആറ്റത്തില്‍ ഇലക്‌ട്രാണുകളുടെ സഞ്ചാരപഥം ഒന്നിനുള്ളില്‍ മറ്റൊന്നായി അനേകം ഗോളങ്ങളായി സങ്കല്‍പിക്കപ്പെടുന്നു. ഓരോന്നും ഷെല്ലുകള്‍ എന്ന്‌ അറിയപ്പെടുന്നു. അണുകേന്ദ്രത്തിന്‌ ഏറ്റവും അടുത്തതിനെ K ഷെല്‍ എന്നും തുടര്‍ന്ന്‌ പുറത്തേക്ക്‌ L, M എന്നിങ്ങനെയും പേരിട്ടിരിക്കുന്നു. ഓരോ ഷെല്ലിനും ഒരു നിശ്ചിത ഊര്‍ജമുണ്ട്‌. ഓരോന്നിലും ഉള്‍ക്കൊള്ളാവുന്ന ഇലക്‌ട്രാണുകളുടെ എണ്ണവും നിശ്ചിതമാണ്‌.2. (comp) ഷെല്‍. ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുപയോഗിക്കുന്ന പ്രാഗ്രാം. ഉപയോക്താവിന്‌ കീ ബോര്‍ഡ്‌ ഉപയോഗിച്ച്‌ കമാന്റുകള്‍ ടൈപ്പു ചെയ്യാം.

Category: None

Subject: None

282

Share This Article
Print Friendly and PDF