Space shuttle
സ്‌പേസ് ഷട്ടില്‍.
ഉപഗ്രഹങ്ങളും സ്‌പേസ് പ്രാബുകളും മറ്റും വിക്ഷേപിക്കാനുപയോഗിക്കുന്ന ഒരിനം ബഹിരാകാശ വാഹനം. ആവര്‍ത്തിച്ചുപയോഗിക്കാനാവുന്ന വിധത്തിലുള്ളതാണ് ഇതിന്റെ ഡിസൈന്‍. പരീക്ഷണത്തിനു മാത്രമായി എന്റര്‍പ്രസ് എന്ന ഷട്ടില്‍ ആദ്യമായി 1976 - ല്‍ വിക്ഷേപിക്കപ്പെട്ടു. കൊളമ്പിയ, ചാലഞ്ചര്‍, ഡിസ്‌ക്കവറി എന്നിങ്ങനെ പല പേരുകളിലുള്ള (ഡിസൈനിലും ഉപയോഗത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്) ഷട്ടിലുകള്‍ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയുടേതാണ് ഇവയെല്ലാം. ഇപ്പോള്‍ ഉപയോഗത്തിലില്ല.
Share This Article