Spectrum

വര്‍ണരാജി.

ഒരു വസ്‌തു ആഗിരണം ചെയ്യുകയോ, ഉത്സര്‍ജിക്കുകയോ ചെയ്യുന്ന ഊര്‍ജത്തെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ വിന്യസിച്ചിരിക്കുന്നത്‌. ആഗിരണഫലമായുള്ള ചില സ്‌പെക്‌ട്ര രേഖകളുടെ അസാന്നിധ്യമാണ്‌ ആഗിരണ സ്‌പെക്‌ട്രം അഥവാ അഭാവ സ്‌പെക്‌ട്രം. ഉത്സര്‍ജന ഫലമായുണ്ടാകുന്ന പ്രകാശ രേഖകള്‍/വര്‍ണവിതരണം ആണ്‌ ഉത്സര്‍ജന സ്‌പെക്‌ട്രം. വേറെ രീതിയിലും സ്‌പെക്‌ട്രങ്ങളെ വര്‍ഗീകരിച്ചിട്ടുണ്ട്‌. ഓരോ നിയത ആവൃത്തിയും വ്യതിരിക്തമായി കാണപ്പെടുന്നതാണ്‌ രേഖാസ്‌പെക്‌ട്രം. ഓരോ ആവൃത്തിയും വളരെ അടുത്താവുകയും അവയ്‌ക്കിടയിലെ അന്തരാളം പ്രായോഗികമായി ഇല്ലാതാവുകയും ചെയ്യുന്നതാണ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം. ബാന്‍ഡ്‌ സ്‌പെക്‌ട്രത്തിന്‌ നിയതമായ സീമയുണ്ടാകും. ആരംഭവും അവസാനവും കൃത്യമായി നിര്‍ണയിക്കുവാന്‍ പറ്റാത്തതും രേഖകള്‍ പരസ്‌പരം കൂടിച്ചേര്‍ന്നതുമാണ്‌ നൈരന്തര്യ സ്‌പെക്‌ട്രം. പൊതുവേ ദൃശ്യപ്രകാശത്തെ അതിന്റെ ഘടകതരംഗങ്ങളായി വേര്‍തിരിച്ചതാണ്‌ വര്‍ണരാജി.

Category: None

Subject: None

460

Share This Article
Print Friendly and PDF