Homolytic fission
സമവിഘടനം.
ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങള്‍ തമ്മിലുളള സഹസംയോജകബന്ധത്തിലെ ഇലക്‌ട്രാണുകള്‍ രണ്ട് ആറ്റങ്ങള്‍ക്കും തുല്യമായി ലഭ്യമാകും വിധം സംഭവിക്കുന്ന വിഘടനം. ഇപ്രകാരം ഉണ്ടാകുന്ന ഖണ്‌ഡങ്ങള്‍ വിചാര്‍ജിതവും ഉയര്‍ന്ന ക്രിയാശീലത ഉള്ളതും ആയിരിക്കും. ഇവയെ സ്വതന്ത്ര റാഡിക്കലുകള്‍ എന്നും വിളിക്കും.Cl-Cl → Cl- + Cl-
CH3 - CH3 → CH3 + CH3. ഇലക്‌ട്രാണുകള്‍ ഒരേ ആറ്റത്തിന് ലഭിക്കുന്ന വിഘടനം ആണ് വിഷമവിഘടനം. ഇതില്‍ ചാര്‍ജിത ഖണ്ഡങ്ങളാകും ഉണ്ടാവുക. ഉദാ: H - Cl → H++Cl-
Share This Article