WMAP

ഡബ്ലിയു മാപ്പ്‌.

Wilkinson Microwave Anisotropy Probe എന്നതിന്റെ ചുരുക്കം. 2001ല്‍ നാസ വിക്ഷേപിച്ച ഈ ഉപഗ്രഹം പ്രപഞ്ചത്തിലെ മൈക്രാവേവ്‌ പരഭാഗവികിരണത്തെക്കുറിച്ച്‌ വളരെ സൂക്ഷ്‌മമായ നിരീക്ഷണം നടത്തി. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം 3,80,000 വര്‍ഷം കഴിഞ്ഞുള്ള പ്രപഞ്ചത്തില്‍ നിലനിന്ന താപവ്യതിയാനങ്ങള്‍ അത്‌ കൃത്യമായി മാപ്പ്‌ ചെയ്‌തു. മഹാസ്‌ഫോടന - ഇന്‍ഫ്‌ളേഷന്‍ സിദ്ധാന്തങ്ങളെ ശരിവെക്കുന്നതായിരുന്നു നിരീക്ഷണഫലങ്ങള്‍. പ്രപഞ്ചത്തിന്റെ പ്രായം 13.7 x10 9 വര്‍ഷങ്ങള്‍ എന്നും കണക്കാക്കി.

Category: None

Subject: None

166

Share This Article
Print Friendly and PDF