Standard time
പ്രമാണ സമയം.
ഒരു നിര്‍ദിഷ്‌ട മെറിഡിയനിലൂടെയുള്ള സൂര്യന്റെ സംക്രമണത്തെ ആധാരമാക്കി നിര്‍വ്വചിക്കപ്പെടുന്ന മാധ്യ സൗര സമയം. ഇത് ഒരു നിശ്ചിത മേഖലയിലേക്കുള്ള സമയത്തിന്റെ പ്രമാണമായി ഉപയോഗിക്കുന്നു. ഈ മേഖലയ്‌ക്ക് സമയമേഖല എന്നു പറയുന്നു. ഉദാ: ഇന്ത്യന്‍ പ്രമാണ സമയം അലഹബാദിലൂടെയുള്ള മെറിഡിയനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമിയെ മൊത്തത്തില്‍ ഇങ്ങനെ 24 സമയ മേഖലകളാക്കി തിരിച്ചിരിക്കുന്നു. ഓരോന്നും 15 0 രേഖാംശം വീതിയുള്ളതാണ്.
Share This Article