Aurora

ധ്രുവദീപ്‌തി

ധ്രുവപ്രദേശത്തോടു ചേര്‍ന്ന്‌ രാത്രികാലങ്ങളില്‍ ഉന്നതാന്തരീക്ഷത്തില്‍ കാണപ്പെടുന്ന വര്‍ണശബളമായ പ്രകാശം. ബാഹ്യാകാശത്തുനിന്ന്‌, പ്രത്യേകിച്ച്‌ സൂര്യനില്‍ നിന്ന്‌ വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ അകപ്പെട്ട്‌ ധ്രുവങ്ങളിലെത്തി അവിടുത്തെ വായു തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ്‌ ധ്രുവദീപ്‌തിക്ക്‌ കാരണം. ദക്ഷിണ ധ്രുവപ്രദേശത്ത്‌ കാണുന്നതിനെ aurora australis എന്നും ഉത്തര ധ്രുവപ്രദേശത്ത്‌ കാണുന്നതിനെ aurora borealis എന്നും പറയുന്നു.

Category: None

Subject: None

446

Share This Article
Print Friendly and PDF