Tides

വേലകള്‍.

സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വ ബലം മൂലം ഭൂമിയിലുണ്ടാകുന്ന ഒരു പ്രഭാവം. ഗുരുത്വ ബലം കൂടുതല്‍ അനുഭവപ്പെടുന്ന ഭാഗത്തേക്ക്‌ ദ്രവ്യം നീങ്ങുന്നു. ഭൂതലത്തില്‍ 71 ശതമാനം വരുന്ന സമുദ്രജലത്തില്‍ ഈ പ്രഭാവം കൂടുതല്‍ പ്രകടമാകുന്നു. ചന്ദ്രന്‍ സൂര്യനേക്കാള്‍ ഭൂമിയോടടുത്താകയാല്‍ വേലകള്‍ സൃഷ്‌ടിക്കുന്നതില്‍ ചന്ദ്രനാണ്‌ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്‌. ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നതിനാല്‍ അതിന്റെ ഗുരുത്വാകര്‍ഷണം ഭൂമിയിലെല്ലായിടത്തും ഒരുപോലെയാവില്ല. സമീപവശത്ത്‌ കൂടുതലായിരിക്കും. ഈ വ്യത്യാസമാണ്‌ വേലകള്‍ക്കു കാരണം. ഒരേ സ്ഥലത്ത്‌ ദിവസവും രണ്ടുതവണ വേലിയേറ്റമുണ്ടാകുന്നു. ചന്ദ്രനെ അഭിമുഖീകരിക്കുന്ന ഭാഗത്തും നേരെ എതിര്‍ വശത്തുമാണ്‌ വേലിയേറ്റമുണ്ടാകുക. 90 0 മാറിയ സ്ഥലങ്ങളില്‍ അപ്പോള്‍ വേലിയിറക്കം അനുഭവപ്പെടുന്നു. ചന്ദ്രന്‍ ഒരു ദിവസം 131/30ഭൂമിയെ പരിക്രമണം ചെയ്യുന്നതിനാല്‍ ഓരോ ദിവസവും വേലയുണ്ടാകുന്നത്‌ 52 മിനിറ്റ്‌ വീതം വൈകിയാണ്‌.

Category: None

Subject: None

252

Share This Article
Print Friendly and PDF