Transverse wave

അനുപ്രസ്ഥ തരംഗങ്ങള്‍.

തരംഗസഞ്ചാര ദിശയ്‌ക്ക്‌ ലംബമായ ദിശയില്‍ മാധ്യമകണങ്ങള്‍ കമ്പനം ചെയ്യുന്ന രീതിയിലുള്ള തരംഗങ്ങള്‍. ഇടതുനിന്ന്‌ വലത്തോട്ട്‌ തരംഗം സഞ്ചരിക്കുമ്പോള്‍ ജലോപരിതലത്തിലുള്ള ഒരു കോര്‍ക്ക്‌ ജലതന്മാത്രകള്‍ക്കൊപ്പം മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നു. ചിത്രത്തില്‍ മുറിയാത്ത രേഖ തരംഗപ്രയാണത്തിന്റെ ഒരു നൈമിഷിക അവസ്ഥയെയും മുറിഞ്ഞ രേഖ അല്‌പസമയത്തിനു ശേഷമുള്ള അവസ്ഥയെയും കാണിക്കുന്നു. ജലതന്മാത്രകള്‍ക്ക്‌ ഇടത്ത്‌ നിന്ന്‌ വലത്തോട്ട്‌ വിസ്ഥാപനം നടക്കുന്നില്ലെങ്കിലും ഗര്‍ത്തങ്ങളും ശൃംഗങ്ങളും മുന്നോട്ടു നീങ്ങുന്നു.

Category: None

Subject: None

620

Share This Article
Print Friendly and PDF