Yag laser
യാഗ്‌ലേസര്‍.
Nd:YAG laser, Er: YAG laser എന്ന രണ്ടിനമുണ്ട്. ആദ്യത്തേതില്‍ നിയോഡൈമിയം (1%) അപദ്രവ്യമായി ചേര്‍ത്ത യിട്രിയം-അലൂമിനിയം ഗാര്‍നറ്റും ( Nd:Y3Al5012) രണ്ടാമത്തേതില്‍ ഏര്‍ബിയം അപദ്രവ്യം ചേര്‍ത്ത Er:Y3Al5O12 ഉം ലേസിംഗ് മാധ്യമമായി ഉപയോഗിക്കുന്നു. ചികിത്സാ രംഗത്തും വ്യവസായ രംഗത്തും ഇവയ്‌ക്ക് അനേകം ഉപയോഗങ്ങളുണ്ട്. Nd:YAG ലേസര്‍ 1064 നാനോമീറ്ററിലും Er:YAG ലേസര്‍ 2940 നാനോമീറ്ററിലും ഉള്ള ഇന്‍ഫ്രാറെഡ് ലേസര്‍ തരംഗങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
Share This Article