Cartesian coordinates
കാര്‍തീഷ്യന്‍ നിര്‍ദ്ദേശാങ്കങ്ങള്‍
സ്ഥാനം കുറിക്കുവാന്‍ ദൈര്‍ഘ്യം മാത്രം നിര്‍ദ്ദേശാങ്കങ്ങളായുപയോഗിക്കുന്ന നിര്‍ദ്ദേശാങ്ക വ്യവസ്ഥ. നിര്‍ദ്ദേശാക്ഷങ്ങള്‍ പരസ്‌പരം ലംബങ്ങളായുള്ള വ്യവസ്ഥയാണ് സാധാരണ ഉപയോഗിക്കാറ്. ദെക്കാര്‍ത്തെ (1596-1690) ആണ് ഇത് ആവിഷ്‌കരിച്ചത്. ദ്വിമാന കാര്‍ത്തീഷ്യന്‍ വ്യവസ്ഥയില്‍ ഒരു ബിന്ദുവിന്റെ ( p) സ്ഥാനം കുറിക്കുമ്പോള്‍ xഅക്ഷത്തില്‍ നിന്നു ലംബദൂരവും (കോടി ordinate) Y- അക്ഷത്തില്‍ നിന്നുള്ള ലംബദൂരവും (ഭുജം- abscissa) മാത്രമേ ആവശ്യമുള്ളൂ.
Share This Article