Aberration

വിപഥനം

ലെന്‍സുകൊണ്ടോ ദര്‍പ്പണം കൊണ്ടോ രൂപീകരിക്കപ്പെടുന്ന പ്രതിബിംബത്തിന്റെ ഒരു ന്യൂനത. രണ്ടു വിധത്തിലുണ്ട്‌. 1. chromatic aberration വര്‍ണ്ണവിപഥനം. ലെന്‍സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ന്യൂനത. അപവര്‍ത്തനാങ്കം തരംഗദൈര്‍ഘ്യത്തെ ആശ്രയിക്കുന്നതിനാല്‍ ഓരോ വര്‍ണവും ലെന്‍സിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്രീകരിക്കുന്നത്‌ ഒരേ ബിന്ദുവിലല്ല. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു. 2. spherical aberration ഗോളീയ വിപഥനം. ലെന്‍സിനും ഗോളീയ ദര്‍പ്പണത്തിനും ബാധകം. ലെന്‍സിന്റെ/ ദര്‍പ്പണത്തിന്റെ വിവിധ സ്ഥാനങ്ങളില്‍ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്‌മികളുടെ ഫോക്കല്‍ദൂരം വ്യത്യസ്‌തമാണ്‌. അക്ഷത്തോട്‌ അടുത്ത രശ്‌മികളുടെ ഫോക്കസല്ല അകന്ന രശ്‌മികളുടേത്‌. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു.

Category: None

Subject: None

308

Share This Article
Print Friendly and PDF