Denatured spirit
ഡീനേച്ചേര്‍ഡ് സ്‌പിരിറ്റ്.
മീഥൈല്‍ ആല്‍ക്കഹോള്‍, പിരിഡിന്‍, ഗാസൊലിന്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ഈഥൈല്‍ ആല്‍ക്കഹോളിലേക്ക് ചേര്‍ത്തുണ്ടാക്കുന്ന സ്‌പിരിറ്റ്. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഈഥൈല്‍ ആള്‍ക്കഹോള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണിത്. ഇങ്ങനെ ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍ക്ക് ഡീനാച്ചുറന്റ് എന്ന് പറയും. മീഥൈല്‍ ആല്‍ക്കഹോള്‍ ആണ് ചേര്‍ക്കുന്നതെങ്കില്‍ ഇതിനെ മെഥിലേറ്റഡ് സ്‌പിരിറ്റ് എന്ന് വിളിക്കുന്നു.
Share This Article