Magnet

കാന്തം.

സ്വതന്ത്രമായി തൂക്കിയിട്ടാല്‍ തെക്കു വടക്കുദിശയില്‍ നില്‍ക്കുക, കാന്തസ്വഭാവമുള്ള പദാര്‍ഥങ്ങളെ ആകര്‍ഷിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്‌തു. പ്രകൃതിയില്‍ സ്വാഭാവികമായി രൂപം കൊള്ളുന്നതും കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുന്നതുമായ രണ്ടുതരം കാന്തങ്ങളുണ്ട്‌. പല ആധുനിക യന്ത്രാപകരണങ്ങളിലും അടിസ്ഥാന ഘടകം കാന്തങ്ങളാണ്‌. പല ആകൃതികളിലുണ്ട്‌. ആകൃതിക്കനുസരിച്ച്‌ ബാര്‍ കാന്തം, ഹോഴ്‌സ്‌ഷൂ കാന്തം എന്നിങ്ങനെ പേരുകളുണ്ട്‌.

Category: None

Subject: None

501

Share This Article
Print Friendly and PDF