Physical vacuum

ഭൗതിക ശൂന്യത.

ആപേക്ഷികതാ ക്വാണ്ടം ക്ഷേത്രത്തിന്റെ ( relativistic quantum field) തറനില. ശൂന്യത എന്നത്‌ ഭൗതികശാസ്‌ത്രത്തില്‍ ഒന്നുമില്ലായ്‌മ അല്ല. ഹിഗ്‌സ്‌ ക്ഷേത്രം ഉള്‍പ്പെടെ പലതരം ഊര്‍ജ ക്ഷേത്രങ്ങള്‍ സ്‌പേസില്‍ നിലനില്‍ക്കുന്നു. അവിടെ ഉണ്ടാകുന്ന ചാഞ്ചല്യങ്ങള്‍ ( vacuum fluctuations) കണ പ്രതികണ ദ്വന്ദ്വങ്ങളുടെ സൃഷ്‌ടിയും നാശവും നിരന്തരം നടക്കാന്‍ ഇടയാക്കുന്നു.

Category: None

Subject: None

288

Share This Article
Print Friendly and PDF