Quantum entanglement

ക്വാണ്ടം കുരുക്ക്‌

കണദ്വയങ്ങളോ ഗണങ്ങളോ ഉള്‍പ്പെടുന്ന ചില ക്വാണ്ടം വ്യൂഹങ്ങളില്‍ അവ തമ്മിലുള്ള സവിശേഷ ബന്ധമാണ്‌ ക്വാണ്ടം കുരുക്ക്‌. അതിലെ ഓരോ കണത്തെയും വെവ്വേറെ വിവരിക്കാന്‍ കഴിയാതെ വരികയും വ്യൂഹത്തിന്റെ മൊത്തം ക്വാണ്ടം അവസ്ഥ മാത്രം നിര്‍ണയിക്കാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥയാണിത്‌. ഒരു കണത്തിന്റെ ക്വാണ്ടം അവസ്ഥ ഒരു പരീക്ഷണത്തിലൂടെ നിര്‍ണയിച്ചാല്‍ അത്‌ മറ്റു കണങ്ങളുടെ സാധ്യമായ ക്വാണ്ടം അവസ്ഥകള്‍ കൂടി നല്‍കും എന്നതാണ്‌ ഇതിന്റെ ഫലം.

Category: None

Subject: None

314

Share This Article
Print Friendly and PDF