X ray
എക്‌സ് റേ.
വിദ്യുത് കാന്തിക വികിരണങ്ങളില്‍ തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ ( 10 nm-0.01nm) വിഭാഗം. ആവൃത്തി 3x1016Hz - 3x1019Hzഅത്യധികം ഊര്‍ജമുള്ള വികിരണങ്ങള്‍ ആയതിനാല്‍ ഉയര്‍ന്ന അന്തര്‍വേധ ശേഷി ഉണ്ട്. 1895 ല്‍ വില്‍ഹെം റോണ്‍ജെന്‍ ( Wilhelm Roentgen) കണ്ടുപിടിച്ചു. ആന്തരാവയവങ്ങളുടെ ചിത്രമെടുക്കുക, ക്രിസ്റ്റല്‍ ഘടന പഠിക്കുക, എക്‌സ്‌റേ മൈക്രാസ്‌കോപ്പുകളുപയോഗിച്ച് സൂക്ഷ്‌മ വസ്‌തുക്കളെക്കുറിച്ചു പഠിക്കുക, സെക്യൂരിറ്റി പരിശോധന നടത്തുക തുടങ്ങിയ നിരവധി ഉപയോഗങ്ങള്‍ എക്‌സ്‌റേയ്‌ക്ക് ഉണ്ട്.
Share This Article