Chromosphere
വര്‍ണമണ്ഡലം
സൂര്യന്റെ (മറ്റു നക്ഷത്രങ്ങളുടെയും) പ്രഭാമണ്ഡലത്തിനും ( photosphere) കൊറോണയ്‌ക്കും ഇടയിലുള്ള കനംകുറഞ്ഞ മേഖല. പ്രഭാമണ്ഡലത്തിന്റെ അതിരില്‍ നിന്ന് പുറത്തേക്ക് പോകുന്തോറും താപനില 6,000 K മുതല്‍ 3,500 K വരെ താഴ്‌ന്ന ശേഷം അതിവേഗം 35,000 Kവരെ ഉയരുന്നു. പ്രഭാമണ്ഡലത്തില്‍ നിന്ന് വരുന്ന അനുസ്യൂത സ്‌പെക്ട്രത്തില്‍ ( Continuous spectrum) നിന്ന് ചില വര്‍ണങ്ങള്‍ വര്‍ണമണ്ഡലത്തില്‍ വെച്ച് ആഗിരണം ചെയ്യപ്പെടുന്നതുമൂലം സൂര്യസ്‌പെക്‌ട്രത്തില്‍ ആ സ്ഥാനങ്ങളില്‍ ഇരുണ്ട രേഖകള്‍ പ്രത്യക്ഷപ്പെടും. ഫ്രണ്‍ൗഹോഫര്‍ രേഖകള്‍ (മറ്റു നക്ഷത്രങ്ങളുടെ കാര്യത്തില്‍ ആഗിരണരേഖകള്‍) എന്ന് ഇവ അറിയപ്പെടുന്നു. വര്‍ണമണ്ഡലത്തിലുള്ള മൂലകങ്ങള്‍ ആണ് ആഗിരണം നടത്തുന്നത് എന്നതിനാല്‍ ഏതൊക്കെ മൂലകങ്ങള്‍, ഏതളവില്‍, എത്രകണ്ട് അയണീകൃതാവസ്ഥയില്‍ അവിടെയുണ്ട് എന്ന് മനസ്സിലാക്കാന്‍ ഈ ആഗിരണ സ്‌പെക്ട്ര പഠനം സഹായിക്കും.
Share This Article