Colour index

വര്‍ണസൂചകം.

നക്ഷത്ര കാന്തിമാനങ്ങളെ വ്യത്യസ്‌ത തരംഗദൈര്‍ഘ്യങ്ങളില്‍ (വര്‍ണങ്ങളില്‍) നിര്‍വചിക്കാം. രണ്ടു വര്‍ണങ്ങളിലുള്ള കാന്തിമാനങ്ങള്‍ ( magnitudes) തമ്മിലുള്ള വ്യത്യാസത്തെ വര്‍ണസൂചകം എന്നു പറയുന്നു. നീലവര്‍ണ കാന്തിമാനവും പച്ച - മഞ്ഞ ( visual) കാന്തിമാനവും തമ്മിലുള്ള വ്യത്യാസമാണ്‌ B - V സൂചകം. നക്ഷത്രത്തിന്റെ താപനിലയുടെ സൂചകമായി വര്‍ണസൂചകത്തെ കരുതാം. magnitude നോക്കുക.

Category: None

Subject: None

269

Share This Article
Print Friendly and PDF