D-block elements
ഡി ബ്ലോക്ക് മൂലകങ്ങള്‍.
ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളില്‍ ബാഹ്യപരിപഥത്തിനു തൊട്ടുമുമ്പുള്ള പരിപഥത്തിലെ d- ഓര്‍ബിറ്റലില്‍ ഒന്നു മുതല്‍ പത്തുവരെ ഇലക്‌ട്രാണുകള്‍ വരുന്ന മൂലകങ്ങള്‍. ഇവയുടെ ആറ്റങ്ങളിലെ ഏറ്റവും പുറത്തുള്ള ഷെല്ലിലെ S1 ഓര്‍ബിറ്റലുകളില്‍ പൊതുവേ രണ്ട് ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും. s ബ്ലോക്ക് മൂലകങ്ങളുടെയും (ലോഹങ്ങള്‍) p ബ്ലോക്ക് മൂലകങ്ങളുടെയും (താരതമ്യേന അലോഹ സ്വഭാവമുള്ളവ) ഇടയ്‌ക്കാണ് ആവര്‍ത്തന പട്ടികയില്‍ ഇവയുടെ സ്ഥാനം. ക്രിയാശീലം കൂടിയ ലോഹങ്ങളില്‍ നിന്ന് ക്രിയാശീലം കുറഞ്ഞ അലോഹങ്ങളിലേക്കുള്ള അനുക്രമമായ സംക്രമണം സൂചിപ്പിക്കുന്ന ഇവ സംക്രമണ മൂലകങ്ങള്‍ എന്നും അറിയപ്പെടുന്നു.
Share This Article