Holography
ഹോളോഗ്രഫി.
ത്രിമാന ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള ഒരു സങ്കേതം. ഇത്തരം ത്രിമാന ചിത്രങ്ങളാണ് ഹോളോഗ്രാം. ലേസറില്‍ നിന്നുളള പ്രകാശത്തെ ഒരു അര്‍ധ സുതാര്യ കണ്ണാടി ഉപയോഗിച്ച് രണ്ടായി വിഭജിക്കുന്നു. ഇതിലൊന്ന് വസ്‌തുവില്‍ തട്ടി പ്രതിഫലിച്ച് ഫോട്ടോഗ്രാഫിക് ഫലകത്തിലെത്തുന്നു. മറ്റൊന്ന് നേരിട്ടും. ഇവ രണ്ടും ചേര്‍ന്ന് ഫോട്ടോഗ്രാഫിക് ഫലകത്തില്‍ വ്യതികരണ പാറ്റേണ്‍ സൃഷ്‌ടിക്കുന്നു. യഥാര്‍ത്ഥവസ്‌തുവിന്റെ ത്രിമാന ദൃശ്യം പുന:സൃഷ്‌ടിക്കുവാന്‍ ഈ ഫലകത്തെ പ്രത്യേക രീതിയില്‍ പ്രകാശിപ്പിച്ചാല്‍ മതി.
Share This Article