INSAT

ഇന്‍സാറ്റ്‌.

ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ്‌ സംവിധാനം. ബഹിരാകാശ ഡിപ്പാര്‍ട്ടുമെന്റ്‌, വാര്‍ത്താവിനിമയം, ടൂറിസം, ആഭ്യന്തര വ്യോമഗതാഗതം എന്നീ മന്ത്രാലയങ്ങളുടെ സംയുക്ത സംരംഭമാണ്‌. ഭൂസ്ഥിര ഭ്രമണപഥത്തിലുളള ഉപഗ്രഹങ്ങള്‍ വഴി വാര്‍ത്താവിനിമയം, കാലാവസ്ഥാ സൂചന, ടെലിവിഷന്‍ സര്‍വ്വീസുകള്‍ ഇവയെല്ലാം നല്‍കുന്നു. ഇന്‍സാറ്റ്‌ 1-A, ഇന്‍സാറ്റ്‌ 1- B, ഇന്‍സാറ്റ്‌ 1-C, ഇന്‍സാറ്റ്‌ 1- Dഈ ഉപഗ്രഹങ്ങള്‍ അമേരിക്കയിലാണ്‌ ഉണ്ടാക്കിയത്‌. തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ ഇന്‍സാററ്‌ - 2 പരമ്പര ബാംഗ്ലൂരിലെ ഐ.എസ്‌.ആര്‍.ഒ യില്‍ തന്നെയാണ്‌ നിര്‍മ്മിച്ചത്‌.

Category: None

Subject: None

203

Share This Article
Print Friendly and PDF