Isotopes

ഐസോടോപ്പുകള്‍

സമസ്ഥാനീയങ്ങള്‍. ഒരേ മൂലകത്തിന്റെ വ്യത്യസ്‌ത ഭാരമുളള ആറ്റങ്ങള്‍. ഇവയുടെ അണുകേന്ദ്രത്തിലെ ന്യൂട്രാണുകളുടെ എണ്ണം വ്യത്യസ്‌തമായിരിക്കും. രാസഗുണങ്ങളില്‍ വ്യത്യാസമില്ലെങ്കിലും ഭൗതിക, അണുകേന്ദ്ര ഗുണങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും. എല്ലാ മൂലകങ്ങള്‍ക്കും ഐസോടോപ്പുകള്‍ ഉണ്ട്‌. സിനോണിന്‌ മുപ്പതിലേറെ ഐസോടോപ്പുകള്‍ ഉണ്ട്‌.

Category: None

Subject: None

431

Share This Article
Print Friendly and PDF