Lever

ഉത്തോലകം.

യാന്ത്രിക പ്രവൃത്തി ചെയ്യാന്‍ സഹായിക്കുന്ന ഒരു കൂട്ടം ഉപകരണങ്ങള്‍ക്കുള്ള പൊതുനാമം. ഒരു നീണ്ട ദണ്ഡ്‌, അതിന്‌ തിരിയാന്‍ കഴിയും വിധം ഉറപ്പിച്ചിരിക്കുന്ന ഒരു ആധാരബിന്ദു എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍. ദണ്ഡില്‍ ഒരിടത്ത്‌ വച്ചിരിക്കുന്ന ഭാരം ഉയര്‍ത്താന്‍ (ബലത്തെ അതിജീവിക്കാന്‍) ദണ്ഡിന്റെ മറ്റൊരിടത്ത്‌ യത്‌നം പ്രയോഗിക്കുന്നു. ഭാരത്തിന്റെയും യത്‌നത്തിന്റെയും സ്ഥാനത്തെ അപേക്ഷിച്ചും ആധാരബിന്ദു എവിടെ സ്ഥിതിചെയ്യുന്നു എന്നതനുസരിച്ചും ഉത്തോലകങ്ങളെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിങ്ങനെ വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു.

Category: None

Subject: None

322

Share This Article
Print Friendly and PDF