Mathematical induction

ഗണിതീയ ആഗമനം.

എണ്ണല്‍ സംഖ്യകളെ സംബന്ധിക്കുന്ന പ്രസ്‌താവനകള്‍ തെളിയിക്കാനുപയോഗിക്കുന്ന ഒരു പൊതുരീതി. p(n) എന്നത്‌ n എന്ന എണ്ണല്‍സംഖ്യ ഉള്‍പ്പെടുന്ന ഒരു പ്രസ്‌താവനയാണ്‌. ഈ പ്രസ്‌താവന n=1ആകുമ്പോള്‍ ശരിയാണെന്ന്‌ തെളിയിക്കുക. n=k ആകുമ്പോള്‍ ഈ പ്രസ്‌താവന ശരിയാണെന്ന്‌ അനുമാനിച്ചുകൊണ്ട്‌ n=k+1 നും ശരിയാണെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞാല്‍ n=2, 3, 4, ......... എന്നിങ്ങനെ എല്ലാ എണ്ണല്‍ സംഖ്യകള്‍ക്കും ഗണിതീയ ആഗമനതത്വം ഉപയോഗിച്ച്‌ ഈ പ്രസ്‌താവന ശരിയായിരിക്കും. ഉദാ: 1+2+3+.......+n=n(n+1)/2 എന്ന്‌ ഈ വഴിക്ക്‌ തെളിയിക്കാം.

Category: None

Subject: None

264

Share This Article
Print Friendly and PDF