Schwarzs Child radius

ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ വ്യാസാര്‍ധം.

ഒരു മൃതനക്ഷത്രം സങ്കോചിച്ച്‌, അതിന്റെ പ്രതലത്തിലെ ഗുരുത്വബലം പ്രകാശത്തെപ്പോലും പുറത്തുവിടാത്തവിധം അധികമാകുമ്പോഴാണ്‌ അതിനെ തമോഗര്‍ത്തം എന്നു വിളിക്കുന്നത്‌. ഏതു വ്യാസാര്‍ധ പരിധിക്കുള്ളിലേക്ക്‌ ചുരുങ്ങുമ്പോഴാണോ ഇത്രയും ഗുരുത്വബലം അനുഭവപ്പെടുന്നത്‌ അതിനെ ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ വ്യാസാര്‍ധം എന്നു പറയുന്നു. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്‌ R Sehw = 2GM/C2, G -ഗുരുത്വ സ്ഥിരാങ്കം, M - നക്ഷത്രപിണ്ഡം, C - പ്രകാശപ്രവേഗം. ഭൂമിയെ മര്‍ദിച്ചൊതുക്കി ഒരു തമോഗര്‍ത്തമാക്കിയാല്‍ അതിന്റെ ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ റേഡിയസ്‌ 9 സെന്റീമീറ്റര്‍ ആയിരിക്കും. സൂര്യന്റേത്‌ 2.5 കിലോമീറ്ററും.

Category: None

Subject: None

283

Share This Article
Print Friendly and PDF