Phase diagram

ഫേസ്‌ ചിത്രം

ചിത്രത്തില്‍ A, B, C എന്നീ രേഖകള്‍ യഥാക്രമം ഖര-വാതക, ഖര-ദ്രാവക, ദ്രാവക-ബാഷ്‌പ അവസ്ഥകളെ തമ്മില്‍ വേര്‍തിരിക്കുന്നവയാണ്‌. ഈ മൂന്ന്‌ അവസ്ഥകളും സംതുലനത്തില്‍ ഇരിക്കുന്ന ബിന്ദുവാണ്‌ T. ത്രിക ബിന്ദു എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. Pc, Tc എന്നിവ യഥാക്രമം ക്രാന്തികമര്‍ദ്ദവും ക്രാന്തികതാപനിലയുമാണ്‌. A ഉത്‌പതന രേഖയെന്നും B ഉരുകല്‍ രേഖയെന്നും C ബാഷ്‌പീകരണ രേഖയെന്നും അറിയപ്പെടുന്നു. ഈ രേഖകളെ മുറിച്ചുകടക്കുമ്പോള്‍ പദാര്‍ഥം അവസ്ഥാ മാറ്റത്തിന്‌ അല്ലെങ്കില്‍ ഫേസ്‌ മാറ്റത്തിന്‌ വിധേയമാകുന്നു.

Category: None

Subject: None

181

Share This Article
Print Friendly and PDF