Polymorphism
പോളിമോർഫിസം
1. (Chem) ബഹുരൂപത. ഒരു മൂലകത്തിനോ, സംയുക്തത്തിനോ ഒന്നിലധികം ക്രിസ്റ്റലീയ അവസ്ഥയില്‍ സ്ഥിതി ചെയ്യുവാന്‍ കഴിയുന്ന പ്രതിഭാസം. ഉദാ: കാര്‍ബണിന്റെ വ്യത്യസ്‌ത ക്രിസ്റ്റലീയ രൂപങ്ങളാണ് ഡയമണ്ടും ഗ്രാഫൈറ്റും.
2. (gen) ബഹുരൂപത. ഒരു ജീവസമഷ്‌ടിയില്‍ ഒരേസമയത്ത് കാണുന്ന വ്യത്യസ്‌ത പ്രകട രൂപങ്ങള്‍. ഇവയെല്ലാം ഒരേ ജീനിന്റെ പര്യായരൂപങ്ങള്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്നവയായിരിക്കണം. മാത്രമല്ല ഇതില്‍ ഏറ്റവും വിരളമായത് ആ സമയത്തു നടന്ന ജീന്‍ മ്യൂട്ടേഷന്‍ മൂലമുണ്ടായത് ആയിരിക്കരുത്. ഉദാ: മനുഷ്യന്റെ രക്തഗ്രൂപ്പുകള്‍. ഒരു സമഷ്‌ടിയില്‍ A, B, AB, O എന്നീ പ്രകടരൂപങ്ങളുണ്ടായിരിക്കും.
3. (Zoo) ബഹുരൂപത. ഒരു സ്‌പീഷീസില്‍ തന്നെ രൂപപരമായും ധര്‍മ്മപരമായും വ്യത്യസ്‌ത വ്യക്തികള്‍ ഉണ്ടായിരിക്കുന്ന അവസ്ഥ. ഉദാ: തേനീച്ചകളില്‍ കാണുന്ന റാണി, തൊഴിലാളികള്‍, ഡ്രാണുകള്‍ എന്നിവ.
Share This Article