Associative law

സഹചാരി നിയമം

ഗണിതക്രിയകളെ സംബന്ധിക്കുന്ന ഒരു നിയമം. (x*y)*z=x*(y*z) എന്ന സമവാക്യം പാലിക്കപ്പെടുന്നുവെങ്കിൽ സംക്രിയ ആ ഗണത്തിൽ സാഹചര്യനിയമം പാലിക്കുന്നുവെന്ന് പറയുന്നു. രണ്ടിലധികം രാശികളിന്മേല്‍ ഒരു ഗണിതക്രിയ പ്രയോഗിക്കേണ്ടപ്പോള്‍, രാശികള്‍ ഏതു ക്രമത്തില്‍ ക്രിയയ്‌ക്ക്‌ എടുക്കുന്നു എന്നത്‌ ഫലത്തെ ബാധിക്കുന്നില്ലെങ്കില്‍ ക്രിയ സഹചാരിയാണ്‌. ഉദാ: ധനസംഖ്യകളുടെ സങ്കലനം, ധനസംഖ്യകളുടെ ഗുണനം. എന്നാല്‍ ധനസംഖ്യകളുടെ വ്യവകലനം, ഹരണം എന്നിവ സഹചാരിയല്ല.

Category: None

Subject: None

314

Share This Article
Print Friendly and PDF