Time reversal
സമയ വിപര്യയണം
(phys, maths) . ഒരു പ്രക്രിയയെ കുറിക്കുന്ന ഗണിത സമവാക്യത്തില്‍ സമയത്തെ കുറിക്കുന്ന " t' യ്‌ക്കു പകരം " -t' പ്രതിഷ്‌ഠിക്കുന്ന പ്രവര്‍ത്തനം. സമയദിശ എതിരാകുന്നുവെന്നോ എല്ലാ ചലനങ്ങളും സമയത്തില്‍ പിന്നിലേക്കാകുന്നു എന്നോ സങ്കല്‍പ്പിക്കാം. ഇത് സമവാക്യത്തിലോ സൂത്രവാക്യത്തിലോ മാറ്റമുണ്ടാക്കുന്നില്ലെങ്കില്‍ പ്രക്രിയ സമയവിപര്യയണ അചരം ( time reversal invariant) ആണ് എന്നും പറയും.
Share This Article