Unsaturated hydrocarbons

അപൂരിത ഹൈഡ്രാകാര്‍ബണുകള്‍.

ഹൈഡ്രജനും കാര്‍ബണുമടങ്ങുന്ന സംയുക്തങ്ങള്‍. കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ഒന്നിലധികം ബന്ധനങ്ങള്‍ ഉണ്ടായിരിക്കും. സാധാരണയായി ദ്വിബന്ധനമോ, ത്രിബന്ധനമോ ആണുണ്ടാവുക. ആല്‍ക്കീനുകള്‍ (ഉദാ: എത്തിലീന്‍ CH2=CH2), ആല്‍ക്കൈനുകള്‍ (ഉദാ: അസറ്റിലീന്‍ CH≡CH) എന്നിവ അപൂരിത ഹൈഡ്രാകാര്‍ബണുകളാണ്‌.

Category: None

Subject: None

415

Share This Article
Print Friendly and PDF