Valence band

സംയോജകതാ ബാന്‍ഡ്‌.

പദാര്‍ഥത്തിലെ ഇലക്‌ട്രാണുകള്‍ക്ക്‌ സ്വീകരിക്കാവുന്ന ഊര്‍ജനിലകളിലെ ഒരു ബാന്‍ഡ്‌. അണുകേന്ദ്രവുമായി ഉറച്ച ബന്ധം പുലര്‍ത്തുന്നതും ഏറ്റവും കൂടിയ ഊര്‍ജനിലകളുള്ളതുമായ ഇലക്‌ട്രാണുകളാണ്‌ ഈ ബാന്‍ഡില്‍. തന്മാത്രകളില്‍ ആറ്റങ്ങള്‍ തമ്മിലുള്ള ബന്ധനം സൃഷ്‌ടിക്കുന്ന ഇലക്‌ട്രാണുകള്‍ ഇവയാണ്‌. ഇവയെ സംയോജകതാ ഇലക്‌ട്രാണുകള്‍ എന്നു പറയുന്നു. ഇവയെക്കാള്‍ കൂടിയ ഊര്‍ജമുള്ളത്‌ ചാലനത്തിന്‌ കാരണമായതും ആറ്റവുമായുള്ള ബന്ധം നന്നേ അയഞ്ഞതുമായ സ്വതന്ത്ര ഇലക്‌ട്രാണുകളാണ്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF