Electromagnetic induction

വിദ്യുത്‌ കാന്തിക പ്രരണം.

കാന്തിക ഫ്‌ളക്‌സും ചാലകവും തമ്മില്‍ ആപേക്ഷിക ചലനം ഉണ്ടാവുമ്പോഴോ, കാന്തിക ക്ഷേത്രത്തിന്‌ വ്യതിയാനം ഉണ്ടാവുമ്പോഴോ, വിദ്യുത്‌ചാലകബലം പ്രരിതമാവുന്ന പ്രതിഭാസം. പ്രരിതമാകുന്ന വിദ്യുത്‌ചാലകബലം ചാലകത്തിന്റെ ആപേക്ഷിക വേഗത, ഫ്‌ളക്‌സിന്റെ വ്യതിയാന നിരക്ക്‌ എന്നിവയ്‌ക്ക്‌ ആനുപാതികമായിരിക്കും. ഇതിന്റെ ദിശ ഫ്‌ളക്‌സിന്റെയും ആപേക്ഷിക ചലനത്തിന്റെയും ദിശയ്‌ക്ക്‌ ലംബമായിരിക്കും. പ്രരണം രണ്ടു വിധത്തിലാവാം. 1. self induction സ്വയം പ്രരണം. ഒരു ചാലകത്തിലൂടെ ഒഴുകുന്ന വിദ്യുത്‌ധാരയുടെ അളവിന്‌ വ്യത്യാസം ഉണ്ടാവുമ്പോള്‍ അതോടനുബന്ധിച്ചുള്ള കാന്തിക ഫ്‌ളക്‌സിന്‌ വ്യതിയാനം വരുന്നു. ഈ വ്യതിയാനം അതേ ചാലകത്തില്‍, എതിര്‍ദിശയില്‍ വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കുന്നു. പ്രരിതമാകുന്ന വിദ്യുത്‌ചാലകബലം വൈദ്യുത വ്യതിയാന നിരക്കിന്‌ ആനുപാതികമാണ്‌. ഈ അനുപാത സ്ഥിരാങ്കമാണ്‌ സ്വയം പ്രരകത്വം. 2. mutual induction അന്യോന്യ പ്രരണം. ഒരു പരിപഥത്തില്‍ കാന്തിക ഫ്‌ളക്‌സ്‌ വ്യതിയാനമോ, ആപേക്ഷിക ചലനമോ ഉണ്ടായാല്‍ സമീപസ്ഥമായ മറ്റൊരു പരിപഥത്തില്‍ വിദ്യുത്‌ചാലകബലം പ്രരണം ചെയ്യുന്നത്‌. പ്രരിത വിദ്യുത്‌ചാലകബലം വൈദ്യുതിയുടെ വ്യതിയാനനിരക്കിന്‌ ആനുപാതികമായിരിക്കും. ഈ അനുപാത സ്ഥിരാങ്കമാണ്‌ അന്യോന്യ പ്രരകത്വം.

Category: None

Subject: None

207

Share This Article
Print Friendly and PDF