Abdomen

ഉദരം

കശേരുകികളില്‍ ഹൃദയവും ശ്വാസകോശങ്ങളും ഒഴികെയുള്ള അവയവങ്ങള്‍ അടങ്ങിയ ശരീരഭാഗം. കുടല്‍, കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ ഇവിടെയാണ്‌ കാണപ്പെടുന്നത്‌. സസ്‌തനികളില്‍ മാത്രം ഈ ഭാഗത്തിന്റെ മുന്‍വശത്തെ അതിര്‍ത്തി ഡയഫ്രം ആണ്‌. അകശേരുകികളില്‍ പെട്ട ആര്‍ത്രാപോഡുകളുടെ മൂന്നു ശരീരഭാഗങ്ങളില്‍ ഒന്നാണിത്‌. തലയും നെഞ്ചും കഴിഞ്ഞാലുള്ള ഈ ഭാഗത്തിലെ ഖണ്ഡങ്ങളെല്ലാം ഒരുപോലെയിരിക്കും.

Category: None

Subject: None

265

Share This Article
Print Friendly and PDF