Crystal

ക്രിസ്റ്റല്‍.

നിയതമായ തന്മാത്രാ ക്രമീകരണ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥം. തന്മാത്രാ ക്രമീകരണത്തിന്റെ നിശ്ചിതമായ ഒരു അടിസ്ഥാന ഘടനാരൂപം ആവര്‍ത്തിതമാവുന്നതിലൂടെയാണ്‌ ക്രിസ്റ്റലീയ രൂപം ഉണ്ടാവുന്നത്‌. ഏഴ്‌ അടിസ്ഥാന ഘടനയില്‍ ഏതെങ്കിലും ഒന്നിന്റെ ആവര്‍ത്തനം വഴിയാണ്‌ ക്രിസ്റ്റലുകള്‍ ഉണ്ടാവുന്നത്‌. ഉദാ: കറിയുപ്പ്‌. ക്രിസ്റ്റലുകളുടെ ദ്രവണാങ്കം നിശ്ചിതമായിരിക്കും. നിയതമായ തന്മാത്രാ ക്രമീകരണങ്ങള്‍ ഇല്ലാത്തവയൊക്കെ അക്രിസ്റ്റലീയങ്ങള്‍. ഉദാ: ഗ്ലാസ്‌. അക്രിസ്റ്റലീയങ്ങളുടെ ദ്രവണാങ്കം നിശ്ചിതമല്ല.

Category: None

Subject: None

463

Share This Article
Print Friendly and PDF